വളരേ അത്യവിശ്യം ആയിട്ട് ബാഗ്ലുര്‍ വരേ പോകേണ്ടി വന്നു , നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാഞ്ഞതു കൊണ്ട് വെളുപ്പിനെ 4 മണിക്ക് റെയില്‍വേസ്റ്റ്ഷനില്‍ പോയി വെറുതെ പോയി ക്യു നീന്നു , രാവിലെ 7 മണിക്ക് ആണ് തലക്കാല്‍ ടോക്കണ്‍ കൊടുത്തു തുടങ്ങിയത് നാലുമണിക്ക് വന്നു നിന്നതു കൊണ്ട് 11 ടോക്കണ്‍ കിട്ടി , രാവിലെ 10 മണി ആയപ്പോള്‍ ടിക്കറ്റ് കൊടുത്തു തുടങ്ങി എന്‍റെ ഭാഗ്യം എന്നു പറയട്ടേ ഞാന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ തല്‍ക്കാല്‍ ടിക്കറ്റ് തീര്‍ന്നു , പ്രീമിയം ടിക്കറ്റ് രണ്ടു പേര്‍ക്കും കൂടി 2290 ആയി , അത്യാവിശ്യം ആയിട്ടു പോകേണ്ടതു കൊണ്ട് ടിക്കറ്റ് എടുത്തു ,പിറ്റേന്നു ഉച്ചകഴിഞ്ഞു മൂന്നരക്ക് ആയിരുന്നു ട്രെയിന്‍
അങ്ങനെ പോകാന്‍ ആയി ഒരുങ്ങി ഇറങ്ങിയ ഞങ്ങള്‍ ഇടക്കു വെച്ചു സ്കുട്ടറിന്‍റെ ബെല്‍റ്റ് പൊട്ടി പോയി , പിന്നെ മെക്കാനിക്കിനെ വിളിച്ചു വരുത്തി , പുളളിയേ വണ്ടി എല്‍പ്പിച്ചം ഞങ്ങള്‍ ഓട്ടോക്കു പോയി , റെയില്‍വേ സ്റ്റേഷനില്‍ സൂരേഷ് ഗോപിയേ കണ്ടു , ട്രെയിനിന്‍ 15 മിനിറ്റ് ലേയിറ്റ് ആണ് , ട്രെയിന്‍ വന്നു , മിക്ക യാത്രക്കാരും പഠിക്കുന്നതും ബാഗ്ലുരില്‍ ജോലി ചെയ്യുന്നവരും ആണ് , പ്രായം ഏകദേശം 22 വയസു കാണും ഒരു ചെറുപ്പക്കാരന്‍ ഓയില്‍ ആന്‍ഡ് ഗാസ് പഠിച്ചിട്ടു കോളേജില്‍ നിന്ന് പ്ലെയിസ്മെന്‍റ് കിട്ടിയിട്ടു ബാഗ്ലുര്‍ക്ക് പോവുക ആണ്, ഇതിന്‍റെ ഇടക്ക് അടുത്ത് ഇരുന്ന സ്ത്രി ചോദിക്കുക ആണ് ആ ചെറുക്കനോട്
വേറെ നല്ല കോഴ്സ് പഠിച്ചാല്‍ പോരായിരുന്നോ നേഴ്സിങ്ങോ മറ്റോ , അവന്‍റെ അപ്പനും അമ്മയും അവരുടെ കൂട്ടിയേ ഇഷ്ടം ഉളളതു പഠിപ്പിച്ചു , ഇതില്‍ ഇവര്‍ക്ക് എന്താ
ഈ സ്ത്രി മകളുടെ സട്ടിഫിക്കറ്റിന്‍റെ ആവിശ്യത്തിനു ആണ് ബാഗ്ലുര്‍ പോകുന്നത് , മകന്‍ ആസ്ട്രലിയല്‍ ആണ് , അങ്ങനെ പല പോങ്ങച്ച കഥ കളും , ഇതിന്‍റെ ഇടക്ക് എന്ത് ഒക്കയോ തിന്നുന്നു അമ്മയും മകളും , ഇവര് തിന്നാന്‍ വേണ്ടി യാത്ര ചെയ്യുന്നത് ആണോ എന്ന് വരേ തോന്നി പോയി ,
എല്ലാം അവസാനിപ്പിച്ചു ബൈബിള്‍ എടുത്തു വായിച്ചിട്ടു കിടന്ന് ഉറങ്ങുന്നു
വല്ലാത്ത സ്ത്രി തന്നെ
ഞങ്ങളുടെ ദിവസം തിരക്കു പിടിച്ചതു ആയതു കൊണ്ട് ചോറു പൊതി കെട്ടാന്‍ കഴിഞ്ഞില്ല , അവസാനം രണ്ട് അണ്ടാ ബിരിയാണി വാങ്ങി , ഒരു ബിരിയാണിയില്‍ രണ്ട് മുട്ട വീതം , 180 രൂപ ആയതേ ഉളളു അത് എത് ആയാലും ലാഭം ആയിരുന്നു ആതും കഴിച്ചു ട്രെയിന്‍റെ ബെര്‍ത്തില്‍ കിടന്ന് ഉറങ്ങി
രാവിലെ ആയപ്പോള്‍ ട്രെയിന്‍ ബാഗ്ലുര്‍ എത്തി , പുറത്ത് ഇറങ്ങി ഇങ്ങോട്ടു പോകണം എന്ന് അറിയാതേ കുറച്ചു നേരം നിന്നു , ടാക്സിക്കാര്‍ നമ്മുക്ക് ചുറ്റും വരും അവരുടെ കൂടെ ഒന്നും പോകരുത് കഴുത്ത് അറക്കുന്ന റെയിറ്റ് ആണ് പറയുന്നത് , അവിടെ നിന്ന് ഓട്ടോ ബുക്ക് ചെയ്യ്തു 53 രുപ ബസ് stand ലേക്ക് , ശരിക്കും നടന്നു പോകാന്‍ പറ്റുന്ന ദുരം ആയിരുന്നു ഉണ്ടായിരുന്ന പക്ഷേ ഞങ്ങള്‍ക്ക് അറിയുക ഇല്ലായിരുന്നു , കര്‍ണ്ണാടകയില്‍ അളുകള്‍ക്ക് തമിഴും സംസാരിക്കും അതു കൊണ്ട് കമ്യുണിക്കേഷന്‍ എളുപ്പം ആയിരുന്നു , ഞങ്ങള്‍ക്കു പോകേണ്ടത് ബന്നാര്‍ഹട്ട എന്ന സ്ഥലത്തേക്ക് ആയിരുന്നു ,365 എന്ന ബസില്‍ കയറിയാല്‍ മതി എന്നു ഒരാള്‍ പറഞ്ഞു
അങ്ങനെ ബസ് വന്നു അതില്‍ കയറി, നമ്മുടെ നാട്ടിലേ ലോഫോര്‍ ബസ് ആണ് , മുന്‍ വശത്ത് സ്ത്രികളും കുട്ടികളും പിന്നില്‍ പുരുഷന്‍മാര് , സ്ത്രികള്‍ക്കു ബസില്‍ യാത്ര ഫ്രീ ആണ് , അധാര്‍കാര്‍ഡ് മറ്റ് എതോ ഐഡികാര്‍ഡ് കാണിച്ചാല്‍ മതി ,ബസിന്‍റെ സൈഡിലേ കണ്ണാടികളില്‍ സ്കാര്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട് , വേണ്ടവര്‍ക്ക് സ്കാന്‍ ചെയതു ടിക്കറ്റ് എടുക്കാവുന്നതു ആണ് , ഇങ്ങനെ ഉളള മാറ്റങ്ങളും കേരളത്തില്‍ വരണം , പോകുന്ന വഴി ഞങ്ങള്‍ക്കു പോകേണ്ട ഇടം ബസില്‍ ഇരുന്നു കണ്ട ഞാന്‍ തോട്ട് അടുത്ത് ഉളള stopല്‍ ഇറങ്ങി ബന്നാര്‍ഹട്ട വരേ പോയില്ല
വഴി അരുകില്‍ ഒരു സ്ത്രി ടിഫിന്‍ കട നടത്തുന്നു , ചൂട് ഇഡലി, വട, ദോശ ,പൂരി ഞങ്ങള്‍ പുരിബജിയും വടയും വാങ്ങി നല്ല ടെയിസ്റ്റ് ഉണ്ടായിരുന്നു , തമിഴ് ആയിരുന്നു ആസ്ത്രി , ഇവിടെ എവിടെ റും കിട്ടും എന്ന് ചോദിച്ചപ്പോള്‍ അവര്‍ കാട്ടിതന്നു ,
നല്ല വ്യത്തിയുളള റും 1500 രുപ ആണ് ഒരു ദിവസത്തേക്ക് ,റൂമില്‍ കെറ്റില്‍ ഉണ്ട് , ചായ , കാപ്പി ഉണ്ടക്കാന്‍ ഉളള സാധനങ്ങള്‍ എല്ലാം തന്നെ അവിടെ ഉണ്ടായിരുന്നു , ഒരു കാപ്പി ഇട്ട് കുടിച്ചതിനു ശേഷം കൂളിച്ചിട്ട് ഞങ്ങള്‍ കിടന്ന് ഉറങ്ങി
ആ ഉറക്കം എഴുന്നേല്‍ക്കുന്നത് 2 മണി കഴിഞ്ഞിട്ട് ആണ് നല്ല വിശപ്പ് ഉണ്ടായിരുന്നു താഴേ തന്നെ ഒരു കട ഉണ്ടായിരുന്നു ,അവിടെ പോയി ബിരിയാണി കഴിച്ചു 3 പീസ് ചിക്കന്‍ കുറച്ചം എരിവ് ഉളള ബിരിയാണി ആയിരുന്നു ഒരോ ചിക്കന്‍ ഫ്രൈയും വാങ്ങി, നല്ല സുപ്പര്‍ ബിരിയാണി ആയിരുന്നു , രണ്ടു ബിരിയാണിയും രണ്ട് ചിക്കന്‍ ഫ്രൈയും 400 ആയത്തേ ഉളളു എനിക്കു അത്ഭുതം തോന്നി
പിന്നേ ഊബര്‍ ഓട്ടോ ബുക്ക് ചെയ്തു ഞങ്ങള്‍ നേരേ പോയത് ടിപ്പു സുല്‍ത്താന്‍ സമ്മര്‍ പാലസ് കാണാന്‍ ആണ് , ഓട്ടോക്ക് 180 രുപ ആയി പോകുന്നതിനു നല്ല ദുരം ഉണ്ടായിരുന്നു , അവിടെ അകത്തു കേറുന്നതിനു 20 രുപ ആണ് ടിക്കറ്റ് ചാര്‍ജ് ,വളരേ മനോഹരം ആയ ഒരു പുല്‍തകടി പോലത്തേ മുറ്റം , നടന്നു കേറാന്‍ ചില കല്ലുകള്‍ പാകിയിട്ടുണ്ട് , തോട്ട് അടുത്ത് ആയിട്ട് ഒരു ക്ഷേത്രവും ഉണ്ട്
പുറത്തു നിന്നു നോക്കുബോള്‍ കറുത്തതും ഗോര്‍ഡ് കളറും ആയ ഒരു കെട്ടിടം ,രണ്ട് നിലകള്‍ ഉണ്ട് , പ്രേതകം മുറികള്‍ ഒന്നും തന്നെ ഇല്ലാ, ഇത് ഒരും സമ്മര്‍ പാലസ് ആണ് , ആ സമയം സമയം ചിലവ് ആക്കാന്‍ ടിപ്പു സുല്‍ത്താന്‍ വരും എന്ന് അല്ലാതേ ഇവിടെ താമസം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല , കെട്ടിടത്തിന്‍റെ മുന്ന് വശങ്ങളുടെയും നിര്‍മിതി ഒരു പോലേ ആണ്, ഒരു വശം മാത്രം ആണ് മാറ്റം ഉളളത് , താഴെത്തെ ഒരു മുറിയില്‍ ടിപ്പു ഉപയോഗിച്ചു എന്നു പറയുന്ന വാളുകള്‍ കാണാം , ആ മുറിയില്‍ നിന്നു മാത്രം ഫോട്ടോ എടുക്കരുത് ,വേറെ എവിടെ നിന്നും നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാം , മുകളിലേക്ക് പോകാന്‍ ഇരുവശങ്ങളിലും ഗോവണി ഉണ്ട് ,കേറി ചെന്ന് എത്തുന്നത് തുറസ് ആയ ഒരു ഹാളിലേക്ക് ആണ് അവിടെ നിന്നു കൊണ്ട് മുന്‍വശത്തേയും പുറകിലത്തെയും കാഴ്ച്ചകള്‍ കാണാം , ധാരളം സഞ്ചാരികള്‍ വരുന്നുണ്ട്, വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു ഉളള ആളുകളും എത്തുന്നുണ്ട് ,നല്ല വ്യത്തിയുളള പൊതു ശൗചായങ്ങള്‍ എന്നെ അത്ഭുതപെടുത്തി
അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു ഓട്ടോക്കാരന്‍ 100 രൂപക്ക് , 3 സ്ഥലം കാണിച്ചു തരാം എന്നു പറഞ്ഞു ഞങ്ങളേകൊണ്ടു പോയി , ആദ്യം പോയത് ഒരു ഫോര്‍ട്ട് കാണാന്‍ , വലിയ വാതിലുകള്‍ , വലിയ ഒരു ചുറ്റു മതില്‍ ഒരു ചെറിയ അബലം അതിനു ശേഷം പുളളി പറഞ്ഞു ഇവിടെ സാരി കിട്ടുന്ന മാര്‍ക്കറ്റ് ഉണ്ട് , ഞാന്‍ കാണിച്ചു തരാം എന്ന് , ഞങ്ങള്‍ക്ക് താല്‍പര്യം ഇല്ല എന്നു പറഞ്ഞിട്ടു പുളളി കേട്ടില്ല എത് ഒക്കെ ഇടവഴിയിലുടേ ഒരു കടയുടെ മുന്‍പില്‍ നിര്‍ത്തി , ഇത് ആണ് പുളളി പറഞ്ഞ മാര്‍ക്കറ്റ് ഒരു ഒറ്റകട, അകത്തു കയറിയതും കുറയേ സാരികള്‍ നിരത്തി ഇടാന്‍ തുടങ്ങി, ഞങ്ങള്‍ പറഞ്ഞു , ഞങ്ങള്‍ സാരി വാങ്ങാന്‍ വന്നത് അല്ല , ഈ ഓട്ടോക്കാരന്‍ മാര്‍ക്കറ് കാണിച്ചു തരാം എന്ന് പറഞ്ഞു പറ്റിച്ചത് ആണ് എന്ന് , അവര്‍ക്കു കാര്യം മനസില്‍ ആയി , പിന്നെ പുളളി എതോ മ്യുസിയത്തിന്‍റെ മുന്‍പില്‍ ഇറക്കി വിട്ടിട് 100 രൂപ വാങ്ങി പോയി അപ്പോള്‍ തന്നെ സമയം 5;30 ആയിരുന്നു 6 മണിക്ക് മ്യുസിയം അടക്കും പിന്നെ എന്ത് കാണാന്‍ ആണ് വല്ലാത്ത ദേഷ്യം തോന്നി ആ ഓട്ടോക്കാരനോട്
പിന്നെ ഒരു ഓട്ടോ വിളിച്ചം ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ കാണാന്‍ പോയി 100 ഓട്ടോക്ക് അവിടെ ടിക്കറ്റ് രണ്ടു പേര്‍ക്കും കുടി 100 രൂപ ആയി , സത്യം പറയട്ടേ എനിക്കു ഒട്ടും ഇഷ്ടം ആയില്ല , പൂക്കളും , മരങ്ങളും ചെടികളും അല്ലാതേ പ്രതേകിച്ചും ഒന്നും തന്നെ കാണാന്‍ ഇല്ല,വേണമെങ്കില്‍ കുറച്ചു ഫോട്ടോയും എടുക്കാം കമിതാക്കളുടെ ഒരു സംഘമ സ്ഥലം , അല്‍പ വസ്ത്ര ധാരികള്‍ ആയ മലയാളി യുവതികളെയും നിങ്ങള്‍ക്ക് അവിടെ കാണാം അവിടെ നിന്നു പോകാന്‍ ഊബര്‍ ഓട്ടോ വിളിച്ചു രാത്രി ആയതു കൊണ്ട് നല്ല തിരക്ക് ആയിരുന്നു റോഡില്‍ , എല്ലാവരും ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന തിരക്ക് ആയിരിക്കും , റുമിന്‍റെ താഴത്തേ കടയില്‍ നിന്നു അത്താഴം കഴിച്ചു പോറോട്ടയും ബട്ടര്‍ ചിക്കനും, ബട്ടര്‍ ചിക്കന്‍ അത്ര സുഖം ഉളളത് ആയിരുന്നില്ല, ചികന്‍ ന്യുഡില്‍സ് വാങ്ങി , അതും വലിയ ടെയിസ്റ്റ് ഉണ്ടായിരുന്നില്ല . റുമില്‍ പോയി കാപ്പി ഉണ്ടാക്കി കുടിച്ചു കിടന്നു ഉറങ്ങി
പിറ്റെ ദിവസം അതിരാവിലെ തന്നെ കുളിച്ചു ഒരുങ്ങി റും ചെക്കിങ് ചെയ്തു ഇറങ്ങി പോകേണ്ട സ്ഥലത്ത്ക്ക് ഊബര്‍ ഓട്ടോ വിളിച്ചു പോയി , എകദേശം 10 മണി ആയപ്പോള്‍ ഞങ്ങള്‍ ഫ്രീ ആയി പുറത്ത് പോയി പൂരി ബാജി കഴിച്ചു, വൈകിട്ടു ആണ് തിരിച്ചു ട്രൈയിന്‍ ഉളളത് , ഞങ്ങള്‍ വീണ്ടും ബസ് കയറി റെയില്‍വേ സ്റ്റേഷനില്‍ പോയി , ബസ് സ്റ്റാറില്‍ നിന്നും നടന്നു പോകുന്ന ദൂരം ഉണ്ടായിരുന്നു ഉളള റേയില്‍വേ സ്റ്റേഷനിലേക്ക് , ഭുഗര്‍ഭ പാത വഴിയോരത്ത് കച്ചവടക്കാര്‍ , നല്ല വിശപ്പ് ഉണ്ടായിരുന്നതു കൊണ്ട് ആദ്യം കണ്ട ഹോട്ടലില്‍ കയറി ബിരിയാണി ഓഡര്‍ ചെയ്തു , പച്ചകളറിലെ ബിരിയാണി റൈസ് , മുന്ന് പീസ് ചിക്കന്‍ ഉണ്ടായിരുന്നു ,എനിക്കു ബിരിയാണി ഇഷ്ടം ആയില്ല, ഭാര്യ കഴിച്ചു അവള്‍ ഇതിനു മുന്‍പ് കഴിച്ചിട്ടുണ്ട് , അവള്‍ പടിച്ചതു കുറച്ചു നാള്‍ ജോലി ചെയതതും ഇവിടെ ആയിരുന്നു അതുകൊണ്ട് ഇഷ്ടം ആയി
തിരിച്ചു പോകാന്‍ എസി ടിക്കറ്റ് എടുത്തു 2305 ആയത് ഉളളു , അല്ലങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ കിട്ടാന്‍ പ്രയാസം ആണ് വൈകിട്ടും 8:10.ആണ് ട്രെയിന്‍ അതു വരേ റെയില്‍വേ വെയിറ്റിങ്ങ് റൂമില്‍ വെയ്റ്റു ചെയ്തു ഇടവേളകള്‍ ചായയും സമസയും കഴിച്ച് നേരം കളഞ്ഞു ,ഫോണ്‍ ചാര്‍ജ് ചെയ്തു
മുന്നാമത്തേ പ്ലാറ്റ്ഫോമില്‍ ആയിരുന്നു ട്രെയിന്‍ , ഞാന്‍ ആദ്യം ആയിട്ട് ആണ് എസി കോച്ചില്‍ യാത്ര ചെയ്യുന്നത് പുതക്കാനായി ഒരു കബിളിയും രണ്ട് വിരികളും തന്നിരുന്നു , ഞങ്ങള്‍ രണ്ടു പേര്‍ക്കും വിന്‍ഡോ സൈഡ് സീറ്റ് ആണ് കിട്ടിയതത് , അത്താഴം വീണ്ടും അണ്ടാ ബിരിയാണി ഓഡര്‍ ചെയ്യുതു ഇത്തവണ 280 ആയി അപ്പോള്‍ പഴയ ആള്‍ക്ക് തെറ്റിയത് ആയിരുന്നോ , എന്ത് ആയാലും ബിരിയാണി കൊളളില്ലായിരുന്നു , അതും കഴിച്ച് ഉറങ്ങാന്‍ കിടന്നു , രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ കേരത്തില്‍ ആയിരുന്നു , അതിന്‍റെ ഇടക്ക് ഭാര്യ ട്രെയിനിലെ ടോയിലറ്റിന്‍റെ ഉളളില്‍ കുടുങ്ങി പോയി , ടിറ്റി ആറും മറ്റും വന്ന് ടെക്ന്യീഷനെ വിളിച്ചു വരുത്തി തുറക്കാന്‍ നോക്കി , അവസാനം ഞാന്‍ തന്നേ വേണ്ടി വന്നു തുറക്കാന്‍ അങ്ങനെ തിരുവല്ലയില്‍ വന്നു ഇറങ്ങി , വര്‍ക്ഷോപ്പില്‍ കൊടുത്ത വണ്ടിയും വാങ്ങി വീട്ടിലേക്ക് പോന്നു
No comments:
Post a Comment